Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Used

Thiruvananthapuram

റേസ് നടത്താനുപയോഗിച്ച ബൈക്ക് കത്തിച്ച നിലയിൽ

പൂ​വാ​ർ: അ​ച്ഛനും മ​ക്ക​ളും ചേ​ർ​ന്നു യു​വാ​വി​നെ കു​ത്തി​കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ശ്‌​ന​ത്തി​നു കാ​ര​ണ​മാ​യ ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ​പ്ര​തി​ക​ളു​ടെ വീ​ടി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് ബൈ​ക്ക് ക​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്.

പ​ൾ​സ​ർ ബൈ​ക്ക് പൂ​ർ​ണമാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്.​ ന​മ്പ​ർ പ്ലേ​റ്റ് പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ക​ത്തി​പ്പോ​യ​താ​യി പോ​ലീ​സ് വ്യക്ത മാക്കി. കേ​സി​ലെ ഒ​ന്നാം​പ്ര​തി വി​ജി​നും, പ്രാ​യ​പൂ​ർ​ത്തി​യാ​ക്കാ​ത്ത സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ക​ത്തി ന​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാഥമിക നി​ഗ​മ​നം.

കൊ​ല​പാ​ത​ക​ത്തി​നിട​യാ​ക്കി​യ സം​ഭ​വ​ത്തി​നു തു​ട​ക്ക​മാ​യ​ത് ഈ ​ബൈ​ക്കി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു. ബൈ​ക്ക്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യു​ടെ സു​ഹൃ​ത്തി​ന്‍റേ​താ​ണെന്നാ​ ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​

കോ​ട്ടു​കാ​ൽ ക​ണ്ണ​റ​വി​ള വാ​റു​വി​ളാ​കം വ​ട​ക്ക​രി​ക്ക​ത്ത് വീ​ട്ടി​ൽ എ.പി. മ​നു (22)വാണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​ത്തേ​റ്റു മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടിയിരുന്നു. റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളെ അ​ടു​ത്ത​യാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പു ന​ട​ത്തും.

ക​ണ്ണ​റ​വി​ള ക​ണ്ണ​റ​കോ​ണം അ​മ്പാ​ടി ഹൗ​സി​ൽ ബി​ജു (43), മ​ക്ക​ളാ​യ മി​ഥു​ൻ (21), വി​ജി​ൻ (18), ഇ​വ​രു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സു​ഹൃ​ത്ത് എ​ന്നി​വ​രെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അറസ്റ്റുചെയ്തു റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. കഴി ഞ്ഞ ഞാ​യ​റാ​ഴ്ച വൈകു ന്നേരം ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴു​ള്ള ശ​ബ്ദ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ഒ​രു​നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ ധാ​രാ​ള​മു​ള്ള മേ​ഖ​ല​യാ​ണ് ക​ണ്ണ​റ​വി​ള.​അ​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യും​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up